< Back
India
രണ്ട്  ബാഗ് നിറയെ  തോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ
India

രണ്ട് ബാഗ് നിറയെ തോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

Web Desk
|
13 July 2022 8:48 PM IST

22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 കൈത്തോക്കുകളാണ് ദമ്പതികൾ കൈവശം വെച്ചത്

ഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ അറസ്റ്റിൽ. 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 കൈത്തോക്കുകളാണ് ദമ്പതികൾ കൈവശം വെച്ചതെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. ജഗ്ജീത് സിംഗ്, ഭാര്യ ജസ്വീന്ദർ കൗർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 12.5 ലക്ഷം രൂപ വിലമതിക്കുന്ന 25 തോക്കുകൾ തുർക്കിയിൽ നിന്ന് കടത്തിയതായി ദമ്പതികൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൈക്കുഞ്ഞുങ്ങളെ ഉദ്യോഗസ്ഥർ മുത്തശ്ശിക്ക് കൈമാറി.

ജൂലൈ 11 ന് വിയറ്റ്‌നാമിൽ നിന്നാണ് കുടുംബം എത്തിയതെന്ന് കസ്റ്റംസ് കമ്മീഷണർ സുബൈർ കാമിലി പറഞ്ഞു. അതേസമയം, പാരീസിൽ നിന്ന് എത്തിയ മൂത്ത സഹോദരൻ മഞ്ജിത്ത് സിംഗ് കൈമാറിയ രണ്ട് ട്രോളി ബാഗുകളാണ് പ്രതി ജഗ്ജീതിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് തോക്കുകൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Similar Posts