< Back
India
16 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; മാതാപിതാക്കൾ അറസ്റ്റിൽ
India

16 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; മാതാപിതാക്കൾ അറസ്റ്റിൽ

Web Desk
|
7 Jan 2022 4:38 PM IST

26 വയസുകാരനായ പിതാവ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

16 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുപോവുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

26 വയസുകാരനായ പിതാവ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സെക്കന്ദരബാദ് സ്വദേശികളാണ് ഇവർ. മാതാവിന്റെ സഹായത്തോടെയാണ് കൊല നടത്തിയത്.

ഏറെ നേരം ട്രെയിനിലിരുന്നിട്ടും കുഞ്ഞ് അനങ്ങുകയോ കരയുകയോ ചെയ്യാത്തതിൽ സംശയം തോന്നിയ സഹയാത്രക്കാരാണ് വിഷയം ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇയാൾ റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സോലാപൂർ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

''വൈദ്യപരിശോധനയിൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. ലൈംഗികമായി പീഡിപ്പിച്ച ശേഷം പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യത്തിൽ അമ്മയും സഹായിച്ചിട്ടുണ്ട്. മൃതദേഹം കളയാൻ വേണ്ടിയാണ് ഇവർ രാജ്‌കോട്ടിലേക്കുള്ള ട്രെയിനിൽ കയറിയത്''-റെയിൽവേ പൊലീസ് എസ്.പി ഗണേഷ് ഷിൻഡെ പറഞ്ഞു.


Related Tags :
Similar Posts