< Back
India

India
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
|4 May 2022 11:16 AM IST
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയർന്നു
ഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മൂവായിരത്തിലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വൈറസ് ബാധ മൂലം 24 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയർന്നു. 2,802 പേർ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച രാജ്യത്ത് 2568 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഡൽഹിയിൽ ഇന്നലെ 1,414 പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമാണ്.