< Back
India

India
രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; ആക്ടീവ് കേസുകൾ ഏഴായിരം കടന്നു
|14 Jun 2025 5:30 PM IST
24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് മരണം റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകളുടെ എണ്ണം ഏഴായിരത്തി നാനൂറായി. കേരളത്തില്‍ 2109 കോവിഡ് ബാധിതരാണുള്ളത്.
ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മൂന്ന്, മഹാരാഷ്ടയില്‍ നാല്, തമിഴ്‌നാട് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 87 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 2109 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.