< Back
India

India
രാജ്യത്ത് കോവിഡ് വർധിക്കുന്നു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ
|26 May 2025 2:45 PM IST
രാജ്യത്ത് 1009 പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. 1009 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരികരിച്ചത്.
ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 430 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 209 പേർക്കും ഡല്‍ഹിയിൽ 104 പേര്‍ക്കും കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്.
വാർത്ത കാണാം: