< Back
India
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രം
India

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രം

Web Desk
|
14 Sept 2021 4:12 PM IST

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലെന്നും പഠനം.

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. 12 നും 17 നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്ക് വാക്സിൻ നൽകാനാണ് നീക്കം. അതേസമയം, രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ചണ്ഡീഗഡ് സര്‍വ്വകാലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനായിരിന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ രാജ്യത്ത് മൂന്നാം തരംഗത്തിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

12 നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. ഒക്ടോബറിലോ, നവംബറിലോ വാക്സിനേഷൻ ആരംഭിക്കാനാണ് നീക്കം. വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണന പട്ടിക കേന്ദ്രം തയ്യാറാക്കി. ഹൃദൃോഗമടക്കമുള്ള കുട്ടികൾക്കായിരിക്കും പ്രഥമ പരിഗണന.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലാണെന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തിയ പഠനത്തില്‍ വ്യക്തമായി. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനത്തിൽ പറയുന്നുണ്ട്.

2700 കുട്ടികളിൽ നടത്തിയ പഠനത്തിൽ 70 ശതമാനം പേരിലും കോവിഡ് ആൻറിബോഡി കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും നടത്തിയ സീറോ സർവേയിൽ 50 മുതൽ 75 ശതമാനം കുട്ടികളിൽ കോവിഡ് ആൻറി ബോഡി കണ്ടെത്തി.

Similar Posts