< Back
India
തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമക്ക് നേരെ ചാണകമേറ്
India

തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമക്ക് നേരെ ചാണകമേറ്

Web Desk
|
20 Sept 2023 10:30 PM IST

സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവും ദ്രാവിഡ ഐക്കണുമായ പെരിയാറിന്റെ പ്രതിമക്ക് നേരെ അജ്ഞാതരായ അക്രമികൾ ചാണകമെറിഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി. പ്രതിമയിൽ ചാണകം കണ്ടതിനെ തുടർന്ന് നാട്ടികാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചു സംസാരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. സനാതന ധർമ്മം ജാതിവ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഉദയനിധി അഭിപ്രായപ്പെട്ടത്.

Similar Posts