< Back
India
ഷിൻഡെ പങ്കെടുത്ത പരിപാടിയുടെ വേദിയിൽ ഗോമൂത്രം തളിച്ച് ഉദ്ധവ് അനുയായികൾ
India

ഷിൻഡെ പങ്കെടുത്ത പരിപാടിയുടെ വേദിയിൽ ഗോമൂത്രം തളിച്ച് ഉദ്ധവ് അനുയായികൾ

Web Desk
|
13 Sept 2022 2:33 PM IST

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുംബൈയിലെ ദാദറിൽ ശനിയാഴ്ച രാത്രി ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ആദ്യം പ്രഭാദേവിയിലും പിന്നീട് ദാദർ പൊലീസ് സ്റ്റേഷന് പുറത്തുമാണ് ഏറ്റുമുട്ടലുണ്ടായത്.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പങ്കെടുത്ത പരിപാടിയുടെ വേദിയിൽ ഗോമൂത്രം തളിച്ച് ഉദ്ധവ് താക്കറെയുടെ അനുയായികൾ. ഔറംഗാബാദിലെ ബിഡ്കിനിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാത്രത്തിൽ കൊണ്ടുവന്ന ഗോമൂത്രം നാരങ്ങ ഇലകൾ ഉപയോഗിച്ചാണ് വേദിയിലും വഴിയിലും തളിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഷിൻഡെ പക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിൽനിന്ന് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം പുറത്തുപോവുകയും സർക്കാർ വീഴുകയും ചെയ്തതോടെയാണ് ശിവസേനയിൽ തർക്കം രൂക്ഷമായത്.

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുംബൈയിലെ ദാദറിൽ ശനിയാഴ്ച രാത്രി ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ആദ്യം പ്രഭാദേവിയിലും പിന്നീട് ദാദർ പൊലീസ് സ്റ്റേഷന് പുറത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. ദാദറിലെ സംഘർഷത്തിനിടെ വെടിയുതിർത്തതിന് ഷിൻഡെ പക്ഷക്കാരനായ എംഎൽഎ സദാ സർവങ്കറിനെതിരെ കേസെടുത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് താക്കറെ ക്യാമ്പിലെ അഞ്ച് സേനാ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഇരുഭാഗത്തുമുള്ള 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Similar Posts