< Back
India

India
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി; സി.പി.ഐ നേതാവ് ആനി രാജ കസ്റ്റഡിയിൽ
|9 Aug 2024 12:33 PM IST
ജന്തർമന്തറിൽ നിന്നാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്
ന്യൂഡൽഹി: സി.പി.ഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.ഇസ്രായേൽ എംബസിക്ക് സമീപത്തായിരുന്നു പ്രതിഷേധം.അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. നിലവിൽ മന്ദിർമാർഗ് സ്റ്റേഷനിലാണ് ആനി രാജയടക്കമുള്ള നേതാക്കളുള്ളത്.