< Back
India
The CPM Central Committee meeting will end today and issues related to the party congress will be discussed,,latest news malayalam, സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും, പാർട്ടി കോൺഗ്രസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകും
India

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

Web Desk
|
27 Sept 2024 6:19 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗമാണിത്. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും, 29,30 തീയതികളിൽ കേന്ദ്ര കമ്മറ്റി യോഗവും ചേരും.

പാർട്ടി കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിയുടെ ചുമതല ആർക്ക് നൽകണം എന്ന കാര്യത്തിൽ ചർച്ച ഉണ്ടാകും. പി.വി അൻവറിൻ്റെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Similar Posts