< Back
India
cpm_rajyasabha
India

തെരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ

Web Desk
|
9 Jun 2024 6:42 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.

ഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച വിവിധ സംസ്ഥാനങ്ങളിലെ തോൽവി ഉൾപ്പെടെ ചർച്ചയാകും.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ഈ മാസം 28മുതൽ 30വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അവതരിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംബന്ധിച്ചുള്ള ചർച്ചകളും ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.

Similar Posts