< Back
India

India
ആർഎസ്എസ് വാർഷികത്തിന് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അപമാനിക്കൽ; സിപിഎം പോളിറ്റ് ബ്യൂറോ
|1 Oct 2025 5:49 PM IST
പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയെന്നും പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി: ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയെന്നും പോളിറ്റ് ബ്യൂറോ വിമർശിച്ചു.
ആർഎസ്എസിന്റെ നൂറാം വാർഷികത്തിലാണ് റിസർവ് ബാങ്ക് നൂറുരൂപയുടെ നാണയം പുറത്തിറക്കിയത്. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്.