< Back
India
CPMs Vinod Bhiva Nikole won in Dahanu
India

മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഎമ്മിന് ജയം; വിനോദ് ഭിവ നികോലെ ജയിച്ചത് 5133 വോട്ടിന്

Web Desk
|
23 Nov 2024 4:42 PM IST

ദഹാനുവിലെ സിറ്റിങ് എംഎൽഎയാണ് വിനോദ് നികോലെ

മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഎമ്മിന് ജയം. 5133 വോട്ടിനാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയായ വിനോദ് ഭിവ നികോലെ ജയിച്ചത്. 10,4702 വോട്ടാണ് നികോലെ നേടിയത്. രണ്ടാമതുള്ള ബിജെപിയുടെ മേധാ വിനോദ് സുരേഷ് 99569 വോട്ട് നേടി. 2019ലും നികോലെ തന്നെയായിരുന്നു ദഹാനുവിൽ വിജയിച്ചത്.

മഹാരാഷ്ട്രയിൽ 228 സീറ്റിൽ മഹായുതി സഖ്യം ലീഡ് ചെയ്യുന്നത്. ബിജെപി 36 സീറ്റിൽ വിജയിച്ചപ്പോൾ 96 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ശിവസേന ഷിൻഡെ വിഭാഗം 18 സീറ്റിൽ വിജയിച്ചു. 37 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻസിപി അജിത് പവാർ പക്ഷം 19 സീറ്റിൽ വിജയിച്ചു. 22 സീറ്റിൽ ലീഡ് ചെയ്യുകയാണ്.

മഹാ വികാസ് അഘാഡിയിൽ ശിവസേന ഉദ്ധവ് പക്ഷം ആറ് സീറ്റിൽ വിജയിച്ചു. 15 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് നാല് സീറ്റിൽ വിജയിച്ചു. 12 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. എൻസിപി ശരദ് പവാർ പക്ഷം അഞ്ച് സീറ്റിൽ വിജയിച്ചു. അഞ്ച് സീറ്റിൽ ലീഡ് ചെയ്യുകയാണ്. എസ്പി രണ്ട് സീറ്റിൽ വിജയിച്ചു.

Similar Posts