< Back
India
പടക്കവും മധുരവും കാവി ഷാളുകളും റെഡി; ഗുജറാത്തില്‍ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍
India

പടക്കവും മധുരവും കാവി ഷാളുകളും റെഡി; ഗുജറാത്തില്‍ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍

Web Desk
|
8 Dec 2022 11:35 AM IST

ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്

അഹമ്മദാബാദ്: ഗുജറാത്തില്‍ 151 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അഹമ്മദാബാദില്‍ വിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. പടക്കങ്ങളും മധുര പലഹാരങ്ങളും കാവി ഷാളുകളും റെഡിയാണ്.


ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടാണ് ബി.ജെ.പിയുടെ പടയോട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 149 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ വീടു കയറിയുള്ള പ്രചരണങ്ങളൊന്നും ഫലം ചെയ്തില്ലെന്നാണ് ലീഡ് നില തെളിയിക്കുന്നത്. വെറും 20 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.


മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ബി.ജെ.പി അനൗപചാരികമായി പ്രചാരണം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു സംസ്ഥാനത്തെ താരപ്രചാരകന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി 30 ലേറെ റാലികളില്‍ പങ്കെടുത്തു.








Similar Posts