< Back
India
ഹെൽമറ്റിൽ ഫലസ്തീൻ പതാക; ക്രിക്കറ്റ് താരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ്
India

ഹെൽമറ്റിൽ ഫലസ്തീൻ പതാക; ക്രിക്കറ്റ് താരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ്

Web Desk
|
1 Jan 2026 9:39 PM IST

ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ ജെകെ11 ടീമിന്റെ താരമായ ഫുർഖാൻ ഭട്ട് ആണ് ഫലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ചത്

ജമ്മു: ജമ്മു കശ്മീരിൽ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ഫലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ചതിനെ ചൊല്ലി വിവാദം. ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ ജെകെ11 ടീമിന്റെ താരമായ ഫുർഖാൻ ഭട്ട് ആണ് ഫലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ചത്. ഇന്നലെ നടന്ന ജമ്മു ട്രയർബ്ലേസേഴ്‌സുമായുള്ള മത്സരത്തിനിടെ ആയിരുന്നു സംഭവം.

ഫലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ചതിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജമ്മു റൂറൽ പൊലീസ് ഫുർഖാൻ ഭട്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. ലീഗ് സംഘാടകനായ ശാഹിദ് ഭട്ടിനോടും മത്സരത്തിനായി ഗ്രൗണ്ട് അനുവദിച്ചയാളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും വൈവിധ്യമാർന്ന പരിപാടികളും ഇസ്രായേൽ വിരുദ്ധ റാലികളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫലസ്തീൻ പതാകകൾ ധരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും പതിവാണ്. അതിനിടെയാണ് ഫുർഖാൻ ഭട്ട് ഹെൽമറ്റ് ഫലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ചത് വിവാദമായിരിക്കുന്നത്.

Similar Posts