< Back
India

India
ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്ക്
|10 Sept 2021 4:51 PM IST
ശ്രീനഗറിലെ ചനപോരയ്ക്കടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം
ശ്രീനഗറില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ശ്രീനഗറിലെ ചനപോരയ്ക്കടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം.
റോഡ് ക്ലിയര്‍ ചെയ്യാന്‍ നിയമിച്ചിരുന്ന 29 പേരടങ്ങുന്ന ബറ്റാലിയനെ ലക്ഷ്യം വെച്ചായിരുന്നു ഗ്രനേഡ് ആക്രമണമെന്ന് സിആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി. പരിസരവാസികളായ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
"ആക്രമണത്തില്‍ ജിതേന്ദര്‍ കുമാര്‍ യാദവ് എന്ന ജവാന് തുടയിലും ഇടത്തേ കയ്യിലും പരിക്കേറ്റിട്ടുണ്ട്." -അധികൃതര്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.