< Back
India

India
പുൽവാമയിൽ വെടിവെപ്പ്; ജവാന് വീരമൃത്യു
|17 July 2022 3:41 PM IST
ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്
ഡല്‍ഹി: പുൽവാമയിലെ ഗംഗൂ മേഖലയിൽ ഭീകരരുടെ വെടിവെപ്പ്. പൊലീസിനും സിആർപിഎഫ് ജവാന്മാർക്കും നേരെ വെടി ഉതിർക്കുകയും ഒരു സിആർപിഎഫ് ജവാൻ വീരമൃത്യുവരിക്കുകയും ചെയ്തു. എഎസ്‌ഐ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്.
ഇന്ന് ഉച്ചയോടുകൂടിയാണ് ഏറ്റുമുട്ടലുണ്ടായത്. ആപ്പിൾതോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശം വളഞ്ഞിരിക്കുകയാണെന്നും ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.
updating