< Back
India
Cyber attack against journalist Arfa Khanum Sherwani
India

'നിങ്ങൾ മുസ്‌ലിമാണ്, അതുകൊണ്ടാണ് പാകിസ്താനോട് അനുകമ്പ തോന്നുന്നത്'; മാധ്യമപ്രവർത്തകക്ക് എതിരെ സൈബറാക്രമണം

Web Desk
|
10 May 2025 9:35 AM IST

'ദി വയർ' സീനിയർ എഡിറ്റർ അർഫ ഖാനൂം ഷെർവാനിക്ക് എതിരെയാണ് സൈബറാക്രമണം.

ന്യൂഡൽഹി: തന്റെ ഫോൺ നമ്പറും ഇമെയിൽ വിലാസവും സമൂഹമാധ്യമത്തിൽ ചോർന്നെന്ന് 'ദി വയർ' സീനിയർ എഡിറ്റർ അർഫ ഖാനൂം ഷെർവാനി. ഇന്ത്യ-പാക് സംഘർഷത്തിലുള്ള നിലപാടിനെ തുടർന്ന് തന്റെ വാട്‌സ്ആപ്പിൽ ഭീഷണികളും മുസ്‌ലിം വിരുദ്ധ സന്ദേശങ്ങളും നിറഞ്ഞതോടെയാണ് അർഫ പ്രതികരിച്ചത്.

''എന്റെ ഫോൺ നമ്പറും ഇമെയിലും ട്വിറ്ററിൽ ചോർന്നു. കഴിഞ്ഞ 24 മണിക്കൂറായി തുടർച്ചയായ ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നു. ഇത് ഉപദ്രവമാണ്. അപകടകരമാണ്. ഇത് അനുവദിക്കാൻ കഴിയില്ല''-അർഫ എക്‌സിൽ കുറിച്ചു.

മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും ഭീഷണികളും തന്റെ വിശ്വാസത്തെയും പ്രൊഫഷണൽ സത്യസന്ധതയെയും ലക്ഷ്യംവെച്ചുള്ള അവഹേളനപരമായ പരാമർശങ്ങളും ഉൾപ്പെടുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും അർഫ പങ്കുവെച്ചു.



'സമാധാനം എന്നാൽ ദേശസ്‌നേഹം. യുദ്ധം നാശമാണ്. അതിർത്തികളിൽ നിന്നല്ല ചോരയൊലിക്കുന്നത്, ജനങ്ങളിൽ നിന്നാണ്, യുദ്ധം നിർത്തുക' അർഫയുടെ ഈ കുറിപ്പാണ് സൈബറാക്രമണത്തിന് കാരണമായത്.

'നിങ്ങൾ ഒരു മുസ്‌ലിമാണ്. അതുകൊണ്ടാണ് തീവ്രവാദി പാകിസ്താനോട് ഇത്രയധികം അനുകമ്പ തോന്നുന്നത്. പക്ഷേ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും' 'ഐഎസ്ഐക്ക് വേണ്ടി പണിയെടുത്തതിന് നന്ദി.' തുടങ്ങിയ കമന്റുകളാണ് വന്നത്.

Similar Posts