< Back
India
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം  മഴയ്ക്ക് സാധ്യത
India

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Web Desk
|
30 Nov 2025 6:42 AM IST

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അതീവ ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.

എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. തമിഴ്നാട്ടിലെ നിരവധി ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ, ദുരിതബാധിത പ്രദേശങ്ങളും ദുരന്ത നിവാരണ സേന കൺട്രോൾ റൂമിലും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഫീൽഡ് പരിശോധന നടത്തി.

രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങൾ ഉൾപ്പെടെയുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ഇടത്തരം നേരിയ മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Similar Posts