< Back
India
Dalit boy beaten up for touching bucket of water at school in Rajasthans Alwar, Dalit child attack in Rajasthan
India

പൊതുടാപ്പിൽനിന്നു വെള്ളം കുടിക്കുന്നതിനിടെ ബക്കറ്റിൽ തൊട്ടു; ദലിത് ബാലന് ക്രൂരമർദനം

Web Desk
|
31 March 2024 5:46 PM IST

മര്‍ദനത്തില്‍ സ്‌കൂൾ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു

ജയ്പ്പൂർ: വെള്ളം നിറച്ച ബക്കറ്റിൽ തൊട്ടതിന് ദലിത് ബാലനു ക്രൂരമർദനം. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് എട്ടു വയസുകാരനെ 'മേൽജാതി'ക്കാരന്‍ മർദിച്ചത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

പൈപ്പിൽനിന്നു വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ബക്കറ്റിൽ തൊട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നാലാം ക്ലാസ് വിദ്യാർഥിയായ ചിരാഗ് ആണ് ആക്രമണത്തിനിരയായത്. സ്‌കൂളിനടുത്തുള്ള പൊടുടാപ്പിൽനിന്ന് വെള്ളം കുടിക്കാനെത്തിയതായിരുന്നു ബാലൻ. ഈ സമയത്ത് പ്രതി രതിറാം ഠാക്കൂർ ബക്കറ്റിൽ വെള്ളം നിറയ്ക്കുകയായിരുന്നു.

ചിരാഗ് വെള്ളം കുടിക്കാൻ വേണ്ടി ബക്കറ്റ് ടാപ്പിന്റെ താഴെ നിന്ന് അൽപം നീക്കാൻ ശ്രമിച്ചതാണു പ്രതിയെ പ്രകോപിപ്പിച്ചത്. കുട്ടിയെ ശകാരിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു ഇയാൾ. വീട്ടിൽ കരഞ്ഞുകൊണ്ട് എത്തിയ കുട്ടി കുടുംബത്തോട് നടന്നതെല്ലാം വിവരിക്കുകയായിരുന്നു. പിന്നാലെ പിതാവ് പന്നലാൽ പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ഇയാൾ കൊല്ലുമെന്ന് ഭീഷണിമുഴക്കി.

സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പിതാവ് പറയുന്നു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.

Summary: Dalit boy beaten up for touching bucket of water at school in Rajasthan's Alwar

Similar Posts