< Back
India
ദലിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; 23,000 രൂപ പിഴ ചുമത്തി മേല്‍ജാതിക്കാര്‍
India

ദലിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; 23,000 രൂപ പിഴ ചുമത്തി മേല്‍ജാതിക്കാര്‍

Web Desk
|
21 Sept 2021 5:41 PM IST

പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന ബാലനെതിരെയാണ് പിഴ ചുമത്തിയത്

ദലിത് വിഭാഗത്തിലുള്ള രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 23000 രൂപ പിഴ ചുമത്തി പ്രദേശത്തെ മേല്‍ ജാതിക്കാര്‍. കൊപ്പല്‍ ജില്ലയിലെ മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് ബാലനെതിരെ പിഴ ചുമത്തിയത്.

ഈ മാസം നാലിനാണ് സംഭവം നടന്നത്. പിറന്നാള്‍ ദിവസം പിതാവിനൊപ്പം തൊഴാന്‍പോയ രണ്ടു വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനു പിറകെയാണ് വിഷയം ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്ന മേല്‍ജാതിക്കാര്‍ കുട്ടിക്കും കുടുംബത്തിനുമെതിരെ 23,000 രൂപ പിഴ ചുമത്തിയത്.

അതേസമയം, സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പൊലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. നാട്ടുകാര്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ കുറിച്ച് ബോധവത്ക്കരണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts