< Back
India
ദലിത് സ്ത്രീകൾക്ക് നീതി ലഭ്യമാക്കണം: ആൾ ഇന്ത്യ ദലിത് മഹിളാ അധികർ മഞ്ച്
India

ദലിത് സ്ത്രീകൾക്ക് നീതി ലഭ്യമാക്കണം: ആൾ ഇന്ത്യ ദലിത് മഹിളാ അധികർ മഞ്ച്

Web Desk
|
30 Sept 2021 7:15 AM IST

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയായതിൻറെ ഭാഗമായാണ് ദലിത് മഹിളാ അധികർ മഞ്ച് കൺവെൻഷൻ നടത്തിയത്.

ദലിത് സ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ ദലിത് മഹിളാ അധികർ മഞ്ച് ദേശിയ കൺവെൻഷൻ സംഘടിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയായതിന്‍റെ ഭാഗമായാണ് കൺവെൻഷൻ നടത്തിയത്.

രാജ്യത്ത് ദലിത് വിഭാഗങ്ങള്‍ക്ക് നേരെ വലിയ തോതിൽ ആക്രണമണങ്ങൾ വർധിച്ചുവരുകയാണെന്ന് കൺവെൻഷൻ വിലയിരുത്തി. ദലിത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ബലാത്സംഗ കേസുകളിലടക്കം വർധനവ് ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിടിയിലാകുന്ന പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് കൺവെൻഷൻ വിലയിരുത്തി.., യു.പിയിൽ നാലംഗ സംഘം ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കൺവെൻഷനിൽ ആവശ്യമുയർന്നു..

പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച വാഗ്​ദാനങ്ങൾ പാലിക്കണമെന്നും കൺവെന്‍ഷൻ ആവശ്യപ്പെട്ടു. സി.പി.ഐ നേതാവ് ആനി രാജ, എ.ഐ.ഡി.എം.എ.എം ജനറൽ സെക്രട്ടറി അഭിരാമി, അഡ്വ. സീമ, പ്രൊഫ്. വിമൽ തോറാട്ട്, അർഫാ കാനും ഷെർവാനി തുടങ്ങിയർ പങ്കെടുത്തു


Similar Posts