< Back
India
Sukirtharani

സുകീർത്തറാണി

India

അവാർഡ് ദാന ചടങ്ങിന്‍റെ മുഖ്യ സ്‌പോൺസർ അദാനി ഗ്രൂപ്പ്; പുരസ്കാരം നിരസിച്ച് തമിഴ് ദലിത് എഴുത്തുകാരി സുകീർത്തറാണി

Web Desk
|
9 Feb 2023 10:25 AM IST

ദലിത് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള സാഹിത്യകൃതികൾക്ക് പേരു കേട്ട സുകീർത്തറാണി ഫെബ്രുവരി 4നാണ് ദേവി അവാർഡ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്

ചെന്നൈ: അവാർഡ് ദാന ചടങ്ങിന്‍റെ മുഖ്യ സ്‌പോൺസർ അദാനി ഗ്രൂപ്പായതിന്‍റെ പേരില്‍ തമിഴ് ദലിത് എഴുത്തുകാരി സുകീർത്തറാണി സാഹിത്യ അവാര്‍ഡ് നിരസിച്ചു. അദാനി സ്‌പോൺസർ ചെയ്യുന്ന ഏതെങ്കിലും അവാർഡുകൾ സ്വീകരിക്കുന്നത് തന്‍റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കുന്ന 'ദേവി അവാര്‍ഡ് നിരസിച്ചത്.

ദലിത് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള സാഹിത്യകൃതികൾക്ക് പേരു കേട്ട സുകീർത്തറാണി ഫെബ്രുവരി 4നാണ് ദേവി അവാർഡ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഓരോ മേഖലകളിലെയും സംഭാവനകള്‍ പരിഗണിച്ചത് തെരഞ്ഞെടുക്കപ്പെട്ട 12 വനിതകള്‍ക്കാണ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് ദേവി പുരസ്കാരം നല്‍കുന്നത്. ദലിത് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സുകീര്‍ത്തറാണിയെ തെരഞ്ഞെടുത്തത്. ''അദാനി ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറെന്ന് കഴിഞ്ഞ ദിവസമാണ് ഞാനറിഞ്ഞത്. ഞാൻ പറയുന്ന രാഷ്ട്രീയവും ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളും പ്രകാരം ഒരു സ്ഥാപനത്തിൽ നിന്നോ അദാനി ഗ്രൂപ്പ് സാമ്പത്തികമായി പിന്തുണയ്ക്കുന്ന ഒരു പരിപാടിയിൽ നിന്നോ അവാർഡ് സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമില്ല.അതുകൊണ്ട് പുരസ്കാരം ഞാന്‍ നിരസിക്കുകയാണ്'' സുകീർത്തറാണി ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് സുകീർത്തറാണി അവാർഡ് നിരസിച്ചുകൊണ്ട് ഔദ്യോഗിക മെയിൽ അയച്ചു.

അവാർഡ് ദാന ചടങ്ങിന്റെ 23-ാമത് പതിപ്പ് ബുധനാഴ്ച ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വച്ചാണ് നടന്നത്. ശാസ്ത്രജ്ഞ ഡോ. ഗഗൻദീപ് കാങ്, സാമൂഹ്യപ്രവര്‍ത്തക രാധിക സന്താനകൃഷ്ണ, സ്‌ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ എന്നിവരുൾപ്പെടെ 12 വനിതകളെയാണ് ആദരിച്ചത്. റാണിപ്പേട്ട് ജില്ലയിലെ ലാലാപേട്ടയിൽ നിന്നുള്ള അധ്യാപികയായ സുകീർത്ത കൈപ്പത്തി യെൻ കനവു കേൾ, ഇരവു മിരുഗം, കാമത്തിപ്പൂ, തീണ്ടപടാത്ത മുട്ടം, ആവളൈ മൊഴിപെയർത്തൽ, ഇപ്പടിക്കു യേവൽ എന്നിങ്ങനെ ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Similar Posts