< Back
India

India
'മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നു'; തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം
|7 Dec 2021 4:25 PM IST
ഡോ.ജോ ജോസഫാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്
ഡിസംബർ 10 ന് സുപ്രീംകോടതി മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാനിരിക്കെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ സത്യവാങ്മൂലം.
ഡോ.ജോ ജോസഫാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത് ജനങ്ങളെ പരിഭ്രാന്തരാകുന്നുണ്ട്. മേൽനോട്ട സമിതിയും ഈ വിഷയത്തിൽ ഇടപെടണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, കേരള സർക്കാരും മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി സുപ്രീംകോടതിയിൽ ഉന്നയിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.