< Back
India
ഡാനിഷ് സിദ്ദിഖി ഉൾപ്പെട്ട റോയിട്ടേഴ്സ് സംഘത്തിന് പുലിറ്റ്‌സർ  പുരസ്‌കാരം
India

ഡാനിഷ് സിദ്ദിഖി ഉൾപ്പെട്ട റോയിട്ടേഴ്സ് സംഘത്തിന് പുലിറ്റ്‌സർ പുരസ്‌കാരം

Web Desk
|
10 May 2022 10:57 AM IST

രണ്ടാം കൊവിഡ് തരംഗത്തിൽ മരിച്ചവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മനഃസാക്ഷിയെ മുഴുവൻ വേദനിപ്പിച്ചിരുന്നു

ഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ഉൾപ്പെടെയുള്ള റോയിട്ടേഴ്‌സ് സംഘത്തിന് പുലിറ്റ്‌സർ പുരസ്‌കാരം. കോവിഡ് മഹാമാരിയുടെ ദുരിത ചിത്രം ലോകത്തിന് കാണിച്ചുകൊടുത്തതിനാണ് പുരസ്‌കാരം. രണ്ടാം കൊവിഡ് തരംഗത്തിൽ മരണമടഞ്ഞവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മനഃസാക്ഷിയെ മുഴുവൻ വേദനിപ്പിച്ച ചിത്രമായിരുന്നു.ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്കാരം.

ഡാനിഷ് സിദ്ദിഖിന് പുറമെ കശ്മീരിൽ നിന്നുള്ള സന്ന ഇർഷാദ് മട്ടു, അദ്‌നാൻ ആബിദി, അമിത് ദവൈ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഡാനിഷിന് മരണാനന്തര ബഹുമതിയായാണ് പുലിറ്റ്‌സർ പുരസ്‌കാരം നൽകുന്നത്. ഇത് രണ്ടാംതവണയാണ് ഡാനിഷിന് പുലിറ്റ്‌സർ ലഭിക്കുന്നത്. റോഹിങ്ക്യൻ അഭയാർഥികളുടെ ജീവിതം ലോകത്തിന് മുന്നിലെത്തിച്ചതിന് 2018 ലാണ് ഡാനിഷിന് പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അഫ്ഗാനിസ്ഥാനിലെ താബിബാൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

Similar Posts