< Back
India
Daughter-in-Laws Savage Attack

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

India

സ്വത്ത് തര്‍ക്കം; ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദിച്ച് യുവതി: വീഡിയോ

Web Desk
|
26 Jun 2023 12:02 PM IST

കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്

സൂറത്ത്: സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിക്കുകയും കടിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ഒരു യുവതി സോഫയില്‍ ഇരിക്കുന്ന പ്രായമായ സ്ത്രീയുടെ മേല്‍ ചാടിവീഴുന്നതും അവരെ കടിക്കുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരു പുരുഷന്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. സമീപം ഏഴോ എട്ടോ വയസ് പ്രായമുള്ള പെണ്‍കുട്ടി പേടിച്ച് ഇരിക്കുന്നുമുണ്ട്. പിന്നീട് പെണ്‍കുട്ടി അവിടെ നിന്നും മാറിപ്പോകുന്നതും കാണാം.

Similar Posts