< Back
India
ഐ.പി.എല്ലിനായി ക്വാറന്റെയ്ൻ റൂമിൽ പരിശീലനം നടത്തി ഡേവിഡ് വാർണർ
India

ഐ.പി.എല്ലിനായി ക്വാറന്റെയ്ൻ റൂമിൽ പരിശീലനം നടത്തി ഡേവിഡ് വാർണർ

Sports Desk
|
12 Sept 2021 5:43 PM IST

സെപ്തംബർ 19 മുതൽ ആരംഭിക്കുന്ന ടൂർണമെൻറിനായി ടീമുകൾ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്

ഐ.പി.എല്ലിനായി ക്വാറന്റെയ്ൻ റൂമിൽ പരിശീലനം നടത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ടൂർണമെൻറിന്റെ തുടർമത്സരങ്ങൾക്കായി യു.എ.ഇയിൽ എത്തിയ ഇദ്ദേഹം ആറു ദിവസത്തെ ക്വാറന്റെയ്‌നിലാണ്. ഇതിനിടെ റൂമിൽ നടത്തിയ പരിശീലന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. സൺ റൈസേഴ്‌സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ''ക്വാറന്റെയിനിലാകട്ടെ, അല്ലാതിരിക്കട്ടെ പരിശീലനം നിർബന്ധം. അല്ലേ ഡേവിഡ് വാർണർ'' എന്ന കുറിപ്പോടെയാണ് ട്വീറ്റ്.

സെപ്തംബർ 19 മുതൽ ആരംഭിക്കുന്ന ടൂർണമെൻറിനായി ടീമുകൾ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.


Similar Posts