< Back
India
കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ പിതാവും മരിച്ച നിലയിൽ
India

കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ പിതാവും മരിച്ച നിലയിൽ

Web Desk
|
7 March 2024 4:10 PM IST

പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇഷ്ടിക ചൂള കരാറുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിലായിരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചൂളയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാൺപൂരിലെ ഘതംപൂർ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഷ്ടിക ചൂളക്ക് സമീപമുള്ള മരത്തിലാണ് ബലാത്സംഗത്തിന് ശേഷം രണ്ട് പെൺകുട്ടികളുടെ മൃതദേഹം സ്കാർഫ് ഉപയോഗിച്ച് കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യൽ, പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാരൻ രാംരൂപ് (48), മകൻ രാജു (18), അനന്തരവൻ സഞ്ജയ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൂളയുടെ കരാറുകാരനും മകനും മരുമകനും ചേർന്ന് കുട്ടികളെ കൂട്ടബലാത്സംഗം ​​​​ചെയ്തതായി ബന്ധുക്കൾ പറയുന്നു. ചൂളയിൽ തന്നെയാണ് പെൺകുട്ടികളു​ടെ കുടുംബം താമസിച്ചിരുന്നത്. പാടത്ത് കളിക്കാനിറങ്ങിയ പെൺകുട്ടികൾ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ ​​ഫോണിൽ നിന്ന് കുട്ടികളുടെ വിഡിയോകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി സൗത്ത് സോൺ ഡിസിപി രവീന്ദ്ര കുമാർ പറഞ്ഞു. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts