< Back
India

India
ഉച്ച ഭക്ഷണത്തില്‍ ചത്ത പല്ലി; കര്‍ണാടകയില്‍ 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
|28 Dec 2021 11:47 AM IST
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 കുട്ടികളെയും റാണിബെന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച കുട്ടികളെ പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ സാമ്പാറില്‍ നിന്ന് പല്ലിയെ കിട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. താമസിയാതെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.