< Back
India
ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡിൽ എറിഞ്ഞു; കൊടും ക്രൂരത
India

ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡിൽ എറിഞ്ഞു; കൊടും ക്രൂരത

Web Desk
|
12 Jan 2022 5:16 PM IST

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തിട്ടില്ല

രാജസ്ഥാനിൽ പ്രായപൂർത്തിയാവാത്ത, ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡിൽ എറിഞ്ഞു.നാട്ടുകാർ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. ചോരയൊലിച്ച് അവശനിലയിലായ കുട്ടിയെ റോഡിൽ കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം കുട്ടി അവിടെ കിടന്നെന്നാണ് വിവരം.നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് എത്തിയത്. ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പിന്നീട് ജയ്പൂരിലേക്കു മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തിട്ടില്ല.

കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക സംഘത്തിനു രൂപം നൽകിയതായി പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. സമീപത്തെ ഗ്രാമത്തിൽനിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെ കാണാതായ കുഞ്ഞാണ് അക്രമത്തിന് ഇരയായത്.

Related Tags :
Similar Posts