< Back
India
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി
India

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

Web Desk
|
19 Dec 2024 2:21 PM IST

'ജനുവരി 26ന് യുപി മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലും'; അത്യാഹിത നമ്പറിൽ വിളിച്ച് യുവാവിൻ്റെ ഭീഷണി

ലഖനൗ: അത്യാഹിത നമ്പറിൽ വിളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. അനിൽ എന്ന യുവാവാണ് യോഗിക്കെതിരെ വധഭീഷണി മുഴക്കിയത്.

112 എന്ന അത്യാഹിത നമ്പറിലേക്ക് വിളിച്ച അനിൽ താൻ ജനുവരി 26ന് യോഗിയെ വെടിവെച്ച് കൊല്ലുമെന്ന് പറയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യോഗിയെ വധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ഫോണെടുത്ത ഇസ്സത്ത്‌നഗർ പൊലീസ് ഉദ്യോഗസ്ഥരെയും യുവാവ് ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച രാത്രിയിലെ ഭീഷണി സന്ദേശത്തിന് പിന്നാലെ പൊലീസ് തിരിച്ചിൽ ആരംഭിച്ചു, എന്നാൽ അനിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് അന്വേഷണത്തെ തടസപ്പെടുത്തി. ഒടുവിൽ കിട്ടിയ വിവരങ്ങൾ അനുസരിച്ച് അനിലിനെ കണ്ടെത്തി ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

അനിലിനെതിരെ എഫ്‌ഐആർ ചാർജ് ചെയ്ത പൊലീസ് വ്യാഴാഴ്ച കോടതിക്ക് മുന്നിൽ ഹാജരാക്കും.

Similar Posts