< Back
India
ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു
India

ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു

Web Desk
|
31 Oct 2021 3:05 PM IST

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഡെറാഡൂണിലെ ബൈലയിൽ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസ് മറിബുൽഹാദ്-ബൈല റോഡിൽനിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിൽ 22 പേരുണ്ടായിരുന്നു. 11 പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

പ്രദേശവാസികളും മറ്റുയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഇവിടെ മുമ്പും സമാന അപകടങ്ങൾ നടന്നിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.










Similar Posts