< Back
India
അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചിട്ട് പൊലീസ്
India

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചിട്ട് പൊലീസ്

Web Desk
|
18 March 2022 11:30 AM IST

ശനിയാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. സ്വകാര്യ ഭാഗത്തു മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണു ലൈംഗിക അതിക്രമത്തിന് ഇരയായതെന്നു സ്ഥിരീകരിച്ചത്

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചയാളെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഷാഹ്ബാദ് ദൗലത്പുർ സ്വദേശി മുഹമ്മദ് അക്തറിനെയാണ് (28) പിടിയിലായത്. ഏറ്റുമുട്ടലിൽ പ്രതിക്ക് കാലിനു വെടിയേറ്റു.

മാർച്ച് 9നാണ് കുട്ടിയെ കാണാതായത്. വീടിനു പുറത്തു കളിച്ചു കൊണ്ടു നിന്നിരുന്ന കുട്ടിയെ വൈകിട്ട് ഏഴു മണിയോടെ കാണാതായതെന്നു കാട്ടി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പിറ്റേന്നു രാവിലെ പെൺകുട്ടിയെ അയൽവാസി വീട്ടിലെത്തിച്ചു. സമീപത്തുനിന്നു കണ്ടെത്തിയെന്നാണ് ഇദ്ദേഹം പറഞ്ഞത്. കൗൺസിലറെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു.

ശനിയാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. സ്വകാര്യ ഭാഗത്തു മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണു ലൈംഗിക അതിക്രമത്തിന് ഇരയായതെന്നു സ്ഥിരീകരിച്ചത്.

Related Tags :
Similar Posts