India
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ തീര്‍ഥാടന യാത്രയുമായി ബിജെപി
India

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ തീര്‍ഥാടന യാത്രയുമായി ബിജെപി

Web Desk
|
7 Sept 2021 6:30 PM IST

അയോധ്യയുള്‍പ്പെടെ വടക്കേ ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു സൗജന്യ യാത്രയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്

2022 ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ തീര്‍ഥാടന പദ്ധതിയുമായി ബിജെപി. അയോധ്യയുള്‍പ്പെടെ വടക്കേ ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു സൗജന്യ യാത്രയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്.

സെപ്തംബര്‍ 11 നാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബിജെപി ഡല്‍ഹി ഘടകമാണ് പദ്ധതിക്കു പണം മുടക്കുക. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും യാത്ര. യാത്രയ്ക്കായി എങ്ങനെ അപേക്ഷിക്കണമെന്ന വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നു ബിജെപി വക്താവ് അറിയിച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Related Tags :
Similar Posts