< Back
India
അരവിന്ദ് കെജ്രിവാളിനെ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായി വീണ്ടും തെരഞ്ഞെടുത്തു
India

അരവിന്ദ് കെജ്രിവാളിനെ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായി വീണ്ടും തെരഞ്ഞെടുത്തു

Web Desk
|
12 Sept 2021 2:55 PM IST

പങ്കജ് ഗുപ്തയെ ദേശീയ സെക്രട്ടറിയായും എന്‍ഡി ഗുപ്തയെ പാര്‍ട്ടി ട്രഷററായും തെരഞ്ഞെടുത്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായി വീണ്ടും തെരഞ്ഞെടുത്തു. ഇന്ന് നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പങ്കജ് ഗുപ്തയെ ദേശീയ സെക്രട്ടറിയായും എന്‍ഡി ഗുപ്തയെ പാര്‍ട്ടി ട്രഷററായും തെരഞ്ഞെടുത്തു.

34 അംഗങ്ങളടങ്ങുന്ന പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും കെജ്രിവാള്‍ തന്നെയായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍.

Related Tags :
Similar Posts