< Back
India
ഹോംവര്‍ക്ക് ചെയ്തില്ല; അഞ്ചു വയസുകാരിയെ കയ്യും കാലും കെട്ടി അമ്മ ചുട്ടുപൊള്ളുന്ന ടെറസിലിട്ടു
India

ഹോംവര്‍ക്ക് ചെയ്തില്ല; അഞ്ചു വയസുകാരിയെ കയ്യും കാലും കെട്ടി അമ്മ ചുട്ടുപൊള്ളുന്ന ടെറസിലിട്ടു

Web Desk
|
9 Jun 2022 11:22 AM IST

വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം

ഡല്‍ഹി: ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അഞ്ചു വയസുകാരിയോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം ചുട്ടുപൊള്ളുന്ന വീടിന്‍റെ ടെറസില്‍ കൊണ്ടുപോയിട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം.

പൊരിവെയിലത്ത് കിടന്നു കുട്ടി കഷ്ടപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.25 സെക്കന്‍റ് മാത്രം നീണ്ടു നിന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അയല്‍വാസിയായ ഒരു സ്ത്രീയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള കടുത്ത ചൂടുള്ള സമയത്താണ് ഇത്തരത്തില്‍ നടപടിയുണ്ടായിരിക്കുന്നത് എന്ന് പറയുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു.

ജൂണ്‍ 2നാണ് സംഭവം നടന്നിരിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകളെ '5 -7 മിനിറ്റ് മാത്രം' ശിക്ഷിക്കുകയായിരുന്നുവെന്നും പിന്നീട് കുട്ടിയെ താഴെയിറക്കുകയും ചെയ്തതായും അമ്മ പൊലീസിനോട് പറഞ്ഞു. അമ്മയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Similar Posts