< Back
India
പൊതുപണം ദുരുപയോഗം ചെയ്തു; കെജ്‌രിവാളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
India

'പൊതുപണം ദുരുപയോഗം ചെയ്തു'; കെജ്‌രിവാളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

Web Desk
|
11 March 2025 6:33 PM IST

2019ൽ ദ്വാരകയിൽ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി

ന്യൂഡല്‍ഹി: പൊതുപണം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് കോടതി നിർദേശം.

2019ൽ ദ്വാരകയിൽ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡൽഹിയിലെ റോസ് അവന്യൂ കോടതി, എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മുൻ ആം ആദ്മി എംഎൽഎ ഗുലാബ് സിംഗ്, ദ്വാരക കൗൺസിലർ നിതിക ശർമ എന്നിവർക്കൊപ്പം കെജ്‌രിവാളും പ്രദേശത്തുടനീളം വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി 2022 സെപ്റ്റംബറിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് തള്ളിയിരുന്നു.

എന്നാൽ, സെഷൻസ് കോടതി കീഴ്ക്കോടതിയുടെ തീരുമാനം അസാധുവാക്കുകയും പുനഃപരിശോധിക്കാനായി മജിസ്ട്രേറ്റിന് തിരികെ അയയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡൽഹിയിലെ റോ അവന്യൂ കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ നിര്‍ദേശിച്ചത്.

Similar Posts