< Back
India
അയോധ്യ വിധി റദ്ദാക്കണമെന്ന ഹരജി ആറുലക്ഷം പിഴയിട്ട് തള്ളി ഡൽഹി കോടതി

Representative Image

India

അയോധ്യ വിധി റദ്ദാക്കണമെന്ന ഹരജി ആറുലക്ഷം പിഴയിട്ട് തള്ളി ഡൽഹി കോടതി

Web Desk
|
29 Oct 2025 10:43 AM IST

അയോധ്യ വിധി പറഞ്ഞ ​ഭരണഘടന ​ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡി​ന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി

ന്യൂഡൽഹി: അയോധ്യക്കേസിലെ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി അഞ്ച് ലക്ഷം രൂപ പിഴയിട്ടു ഡൽഹി ജില്ലാ കോടതി തള്ളി.

നേരത്തേ ആവശ്യം തള്ളിയ സിവിൽ കോടതി 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകനായ മഹ്മൂദ് പ്രാച്ചയാണു ജില്ലാ കോടതിയെ സമീപിച്ചത്. അയോധ്യ വിധി പറഞ്ഞ ​ഭരണഘടന ​ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡി​ന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

അയോധ്യാകേസില്‍ വിധിപറയും മുൻപ് ഭഗവാനോടു പ്രാർഥിച്ചിരുന്നുവെന്ന ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിധി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തെറ്റിദ്ധാരണജനകവും നീതിന്യായ പ്രക്രിയയുടെ ദുരുപയോഗവുമാണെന്ന് വിലയിരുത്തിയാണ് പട്യാല ഹൗസ് കോടതി ജഡ്ജി ധർമേന്ദ്ര റാണയാണ് ഹരജി തളളിയതും കീഴ്‌കോടതി ചുമത്തിയ ലക്ഷം രൂപ പിഴ ആറു ലക്ഷം രൂപയാക്കിയതും.

ദൈവവും നിയമപരമായി അംഗീകരിക്കപ്പെട്ട വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് അഭിഭാഷകൻ കേസ് ഫയൽ ചെയ്തതെന്ന് കോടതി പറഞ്ഞു.

Similar Posts