< Back
India
വഴിതടഞ്ഞ് സമരം; ഡൽഹിയിൽ ഡോക്ടർമാർക്കെതിരെ കേസ്
India

വഴിതടഞ്ഞ് സമരം; ഡൽഹിയിൽ ഡോക്ടർമാർക്കെതിരെ കേസ്

Web Desk
|
28 Dec 2021 9:01 AM IST

പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.

ഡൽഹിയിൽ സമരം നടത്തിയ ഡോക്ടർമാർക്കെതിരെ കേസ്. നീറ്റ്, പിജി കൗൺസലിങ് വൈകുന്നതിൽ പ്രതിഷേധിച്ച് വഴിതടയല്‍ സമരം നടത്തിയ റസിഡന്റ് ഡോക്ടർമാർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കല്‍, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.

ഇന്നലെ ഐ.ടി.ഒയില്‍ നിന്ന് സുപ്രിം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രി ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും ഡോക്ട്ര്‍മാരുടെ സംഘടന വ്യക്തമാക്കി. അത്യാഹിത വിഭാഗം ബഹിഷ്‌ക്കരിക്കുമെന്നും ഒ.പി.ഡിയിൽ സഹകരിക്കില്ലെന്നും ഡോക്ടർമാർ മീഡിയവണിനോട് പറഞ്ഞു.

ഇന്ന് രാവിലെ എംയിസ് ഉള്‍പെടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരുമായി യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന് പുറത്ത് ഒമ്പത് ദിവസമായി തുടരുന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സമരം തെരുവിലേക്ക് വ്യാപിക്കുന്നത്.

Similar Posts