< Back
India
manish sisodia
India

ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും: മനീഷ് സിസോദിയ

Web Desk
|
8 Feb 2025 7:45 AM IST

ഡൽഹിക്കാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്

ഡൽഹി: ആം ആദ്മി പാർട്ടി സർക്കാരുണ്ടാക്കുമെന്ന് മനീഷ് സിസോദിയ . ഡൽഹിക്കാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണല്‍ ദിവസമായ ഇന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തി. വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. ആം ആദ്മി പാർട്ടി ഓഫീസിൽ വലിയ സ്പീക്കർ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചു. നിലവിലുണ്ടായിരുന്ന പന്തലും അലങ്കരിച്ചിട്ടുണ്ട്.

കേജ്‌രിവാൾ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ 10 വർഷവും കേജ്‌രിവാൾ ഡൽഹിക്കാർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ആം ആദ്മി പാർട്ടിക്ക് 40 മുതൽ 45 വരെ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. 11 കൗണ്ടിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. 8:30 ഓടെ ആദ്യഫലസൂചനകൾ ലഭികും. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.

Similar Posts