< Back
India
BJP
India

ഡല്‍ഹിയിൽ ബിജെപിക്ക് മുന്നേറ്റം; 49 സീറ്റുകളില്‍ ലീഡ്

Web Desk
|
8 Feb 2025 8:52 AM IST

19 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്‍ക്കുന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി 50 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 19 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്‍ക്കുന്നു. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ശക്തികേന്ദ്രങ്ങള്‍ ആം ആദ്മിയെ കൈവിട്ട സാഹചര്യമാണ്.ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബിജെപിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ന്യൂഡല്‍ഹിയില്‍ പിന്നിലാണ്. ഷാക്കൂര്‍ ബസ്തിയില്‍ ജനവിധി തേടുന്ന ആം ആദ്മിയുടെ സത്യേന്ദ്ര ജെയിന്‍ ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നെങ്കിലും ഇപ്പോള്‍ പിന്നിലാണ്. സൗരഭ് ഭരദ്വാജും പിന്നിലാണ്.

Similar Posts