< Back
India
ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാർട്ടി
India

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാർട്ടി

Web Desk
|
12 Nov 2022 7:28 AM IST

250 വാർഡുകളുള്ള കോർപ്പറേഷനിലെ 134 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്

ഡൽഹി: ഡിസംബർ നാലിന് നടക്കാനിരിക്കുന്ന ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാർട്ടി. 250 വാർഡുകളുള്ള കോർപ്പറേഷനിലെ 134 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് ഏറെക്കാലമായി പാർട്ടി പ്രവർത്തകരായി തുടരുന്നവർക്ക് സീറ്റ് നൽകിയതെന്ന് പാർട്ടി അറിയിച്ചു.

അതേസമയം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി 10 ഇന വാഗ്ദാനങ്ങളാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങൾ മുതൽ ഡൽഹിയിലെ കാർ പാർക്കിംഗ് സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് വരെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.

Related Tags :
Similar Posts