< Back
India
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരു മരണം
India

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരു മരണം

Web Desk
|
10 Oct 2021 6:04 PM IST

ഭർത്താവ് അനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് വീട്ടിൽ നിന്ന് പോയ ക്രാന്തി, സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കുത്തേറ്റ് ഒരാൾ മരിക്കുകയും മറ്റു രണ്ട് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിക്ക് സമീപം നോയിഡയിലാണ് സംഭവം.

ഭർത്താവ് അനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് വീട്ടിൽ നിന്ന് പോയ ക്രാന്തി, സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിന് വീട്ടിലെത്തിയ അനിൽ തർക്കത്തിനിടെ ഭാര്യയേയും സഹോദര ഭാര്യയേയും ബന്ധുവിനെയും കത്തികൊണ്ട് കുത്തുകയായിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ക്രാന്തിയുടെ സഹോദര ഭാര്യ മരിച്ചു. പ്രതി ഡൽഹി നരേലയിൽ തൊഴിലാളിയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും ഡൽഹി പൊലീസ് പറഞ്ഞു.

Similar Posts