< Back
India
ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍; എ. കെ. 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു
India

ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍; എ. കെ. 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു

Web Desk
|
12 Oct 2021 11:23 AM IST

ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസറ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യന്‍ പൗരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്.

ഒക്ടോബര്‍ ഒമ്പതിന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഉത്സവകാലം കണക്കിലെടുത്ത് പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരെ പ്രതിരോധിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

Related Tags :
Similar Posts