< Back
India
ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് പൊലീസ് സുപ്രിം കോടതിയിൽ
India

ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് പൊലീസ് സുപ്രിം കോടതിയിൽ

Web Desk
|
20 Nov 2025 9:59 AM IST

കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു

ന്യൂഡൽഹി: ഡൽഹി കലാപത്തിലെ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതിയിൽ വാദം തുടരും. ഡൽഹി പൊലീസ് വാദമാണ് തുടരുക. കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ഇപ്പോൾ നിരന്തരമായി വാദം കേൾക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.

ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാദത്തിൽ ഉന്നയിച്ചത്. എന്നാൽ ഇവർക്ക് ജാമ്യം നൽകരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡൽഹി പൊലീസ്. പ്രതികളായ ആർക്കും ജാമ്യം കൊടുക്കരുത് എന്ന് സോളിസിറ്ററി ജനറൽ ഉൾപ്പെടെ വാദിച്ചു.

അഞ്ച് വർഷമായി ജയിലിൽ കഴിയുന്നവർക്ക് ജാമ്യം നൽകുന്നത് പരിഗണിക്കണമെന്ന് കഴിഞ്ഞ വാദത്തിനിടെ കോടതി ഉന്നയിച്ചിരുന്നു. പൊലീസിന് ഇതിനകം തന്നെ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. 'അഞ്ച് വർഷം കഴിഞ്ഞു, എന്തെങ്കിലും പുറത്തു കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്കൂ.' കഴിഞ്ഞ വാദത്തിനിടെ ഡൽഹി പൊലീസിനോട് കോടതി പറഞ്ഞു.

Similar Posts