< Back
India
Delhi cm
India

ഡൽഹിയിൽ വനിതാ മുഖ്യമന്ത്രി? തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകൾ

Web Desk
|
11 Feb 2025 7:05 AM IST

ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ പ്രാതിനിധ്യം മാറ്റിവയ്ക്കാനും ഇടയുണ്ട്

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവരാന്‍ ബിജെപിയുടെ ആലോചന.എന്നാൽ ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ പ്രാതിനിധ്യം മാറ്റിവയ്ക്കാനും ഇടയുണ്ട്.

പതിറ്റാണ്ട് നീണ്ട ആം ആദ്മി പാർട്ടി ഭരണം അവസാനിപ്പിച്ചതോടെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയിൽ പുരോഗമിക്കുകയാണ്.മുഖ്യമന്ത്രിയുടെ മുഖമായി ഒരു വനിതാ നിയമസഭാംഗം ഉയർന്നുവന്നേക്കാമെന്നാണ് സൂചന.രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണനയിൽ. രേഖ ഗുപ്ത വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്കും അനുകൂലഘടകമാണ്. അതേസമയം ജാതിസമവാക്യങ്ങളും ബിജെപി പരിഗണിക്കുന്നുണ്ട്. പട്ടികജാതിയിൽ നിന്നുള്ള ഒ എംഎൽഎയെ ഉപ മുഖ്യമന്ത്രി പദവിയിലേക്കും ബിജെപി പരിഗണിക്കുന്നുണ്ട് .

അങ്ങനെയെങ്കിൽ പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദലിതർക്കും ശക്തമായ പ്രാതിനിധ്യം നൽകിയേക്കും.പ്രധാനമന്ത്രി ഈ മാസം 14ന് മാത്രമേ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരൂ. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവുക.

Related Tags :
Similar Posts