< Back
India
ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന് കൈക്കുഞ്ഞിനെ താഴേക്കെറിഞ്ഞ് യുവതി
India

ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന് കൈക്കുഞ്ഞിനെ താഴേക്കെറിഞ്ഞ് യുവതി

Web Desk
|
7 Aug 2022 5:55 PM IST

ദന്ത ഡോക്ടറായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു

ബംഗളൂരു: നാലു വയസുകാരിയായ മകളെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് യുവതി. ബംഗളൂരുവിലാണ് സംഭവം. കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്നാണ് അമ്മ മകളെ പുറത്തേക്കെറിഞ്ഞത്.

നോർത്ത് ബംഗളൂരുവിലെ എസ്.ആർ നഗറിലെ അപാർട്ട്‌മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം. ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന്് കുഞ്ഞിനെ താഴോട്ട് എറിഞ്ഞ ശേഷം യുവതി കൈവരി എടുത്ത് ചാടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ബന്ധുക്കളാണ് യുവതിയെ പിടിച്ചുമാറ്റിയത്.

കുഞ്ഞ് തൽക്ഷണം മരിച്ചു. നാലു വയസുകാരിക്ക് കേൾവിയും സംസാരശേഷിയും കുറവായിരുന്നുവെന്നും ഇതുമൂലം യുവതി വിഷാദാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദന്ത ഡോക്ടറാണ് യുവതി. ഭർത്താവ് സോഫ്റ്റ്‌വെയർ എൻജിനീയറുമാണ്.

Summary: Dentist throws 4-yr-old daughter off 4th floor balcony in Bengaluru

Similar Posts