< Back
India
യു.പിയിൽ നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
India

യു.പിയിൽ നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

Web Desk
|
10 Sept 2022 4:05 PM IST

സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നിൽ സമർപ്പിച്ചത്. ഗംഗയിൽ സ്‌നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യ ബാനു ദേവിയും ക്ഷേത്രത്തിലെത്തിയത്.

കൗഷാംബി (യു.പി): നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കൗഷാംബിയിലെ മാ ഷീത്‌ല ക്ഷേത്രത്തിലാണ് സംഭവം. സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നിൽ സമർപ്പിച്ചത്.

ഗംഗയിൽ സ്‌നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യ ബാനു ദേവിയും ക്ഷേത്രത്തിലെത്തിയത്. ഇരുവരും പ്രദിക്ഷണം പൂർത്തിയാക്കിയ ശേഷം സമ്പത്ത് ബ്ലേഡുകൊണ്ട് നാവ് മുറിച്ച് ക്ഷേത്രകവാടത്തിന്റെ പടിയിൽ വെക്കുകയായിരുന്നു.

രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സമ്പത്ത് ക്ഷേത്രദർശനം നടത്താൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് ഭാര്യ ബാനു ദേവി പറഞ്ഞു.

Related Tags :
Similar Posts