< Back
India

India
അഗ്നിവീറുകൾക്ക് സർക്കാർ ജോലി, പൊലീസിലടക്കം നിയമനം; വാഗ്‌ദാനം ആവർത്തിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
|21 July 2024 8:16 PM IST
ഉത്തരാഖണ്ഡിലെ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു
ഡൽഹി: അഗ്നിവീറുകൾക്ക് സർക്കാർ ജോലി വാഗ്ദാനം ആവർത്തിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. രാജ്യസേവനത്തിന് ശേഷം മടങ്ങിയെത്തുന്ന സംസ്ഥാനത്തെ അഗ്നിവീറുകൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകുമെന്ന് ധാമി പറഞ്ഞു. അഗ്‌നിവീർ പദ്ധതി നടപ്പാക്കിയതിനു ശേഷം കരസേനാ ഉദ്യോഗസ്ഥർ, മുൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ഇതുസംബന്ധിച്ച് താൻ കൂടിക്കാഴ്ച നടത്തിയതായും ധാമി പറഞ്ഞു.
2022 ജൂൺ 15 ന് സംസ്ഥാനത്തെ അഗ്നിവീറുകൾക്ക് പൊലീസ് ഉൾപ്പടെയുള്ള വിവിധ വകുപ്പുകളിൽ നിയമനം നൽകുമെന്ന് സാമൂഹിക മാധ്യമമായ എക്‌സിലൂടെ ധാമി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജോലികളിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്നും അവർക്ക് സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ ഇതിനുവേണ്ടി നിയമം കൊണ്ടുവരാനുള്ള നിർദേശം നിയമസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.