< Back
India
ധർമ്മസ്ഥലയിലെ ദുരൂഹമരണം; എസ്ഐടി രൂപവത്കരിക്കണം,   പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മീഷൻ
India

ധർമ്മസ്ഥലയിലെ ദുരൂഹമരണം; എസ്ഐടി രൂപവത്കരിക്കണം, പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മീഷൻ

Web Desk
|
15 July 2025 6:33 PM IST

വെളിപ്പെടുത്തലുകൾ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും കൊലപാതകം, ബലാത്സംഗം എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൗധരി പറഞ്ഞു

മംഗളൂരു: രണ്ട് പതിറ്റാണ്ടുകളായി ധർമ്മസ്ഥലയിൽ നടന്ന തിരോധാനങ്ങൾ, അസ്വഭാവിക മരണങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപവത്കരിക്കണമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. സമീപകാല മാധ്യമ റിപ്പോർട്ടുകളും നൂറുകണക്കിന് മൃതദേഹങ്ങൾ പ്രദേശത്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട ഒരു വ്യക്തി കോടതിയിൽ നടത്തിയ പ്രസ്താവനയും ഉദ്ധരിച്ച്, ചൗധരി നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെി.

മാധ്യമ റിപ്പോർട്ടുകൾ കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. അതിൽ മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തുവെന്ന അവകാശവാദങ്ങളും ഉൾപ്പെടുന്നു. കാണാതായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബവും ആശങ്കകൾ ഉന്നയിച്ച് രംഗത്തെത്തി. ഈ വെളിപ്പെടുത്തലുകൾ സ്ത്രീകളും വിദ്യാർത്ഥികളുടെയും കൊലപാതകം, ബലാത്സംഗം എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൗധരി പറഞ്ഞു. കാണാതായവരെ സംബന്ധിച്ച് നിരവധി കുടുംബങ്ങൾ മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു, എന്നാൽ പലർക്കും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും നാഗലക്ഷ്മി ചൗധരി പറഞ്ഞു.

‘സ്ത്രീകളെ കാണാതായതിനെക്കുറിച്ചോ അസ്വാഭാവിക മരണങ്ങളെക്കുറിച്ചോ കുടുംബങ്ങൾ പരാതികൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായാണ് ഇടപെടുന്നതെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ ഗൗരവമേറിയ സ്വഭാവവും ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന കുറ്റകൃത്യങ്ങളുടെ സാധ്യതയും കണക്കിലെടുത്ത്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. കഴിഞ്ഞ 20 വർഷത്തിനിടെ ധർമ്മസ്ഥല മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകളെയും വിദ്യാർത്ഥികളെയും കാണാതായ കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ലൈംഗികാതിക്രമ സംഭവങ്ങൾ എന്നിവയിൽ സമഗ്രവും പക്ഷപാതപരവുമായ അന്വേഷണം നടത്താൻ ഒരു ഉന്നതതല എസ്‌ഐടി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Similar Posts